Tuesday 23 January 2018

CAMPOFELICE A WONDER SNOW JOURNEY


                     





















കാംപോ ഫെലിച്ചേ  ഒരു മഞ്ഞുമല യാത്ര 


മഞ്ഞു  കണ്ടാൽ ആരാണ് കൊതിക്കാത്ത ....എന്നും മോഹിക്കുന്ന കാഴ്ചകൾ സമ്മാനിച്ച ഈ പ്രകൃതിയുടെ അങ്ങ് തെക്കു ദിക്കിൽ നല്ല ഒരു മഞ്ഞുമല അതാണ് ഞങ്ങൾ സന്ദർശിച്ച കാംപോ ഫെലിച്ച  എന്നറിയപ്പെടുന്ന വളരെ വിശാലമായ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന് പറയാം നേരിട്ട്  റോമാ സ്റ്റെസ്ഷനിൽ നിന്ന് ബസും ട്രെയിനും ഇല്ലാത്തതിനാൽ ഞങ്ങടെ ട്രിപ്പ് ടാക്സിയിൽ ആയിരുന്നു റോമാ സെൻട്രലിൽ നിന്നു 150 കിലോമീറ്റര് മാത്രം ഞങ്ങടെ സാരഥി വളരെ പരിചയ സമ്പന്നനായ ജോമോൻ ....8 മണിക്ക് വീട്ടിൽ നിന്ന് തിരിച്ചു ഞങ്ങൾ 6 പേര് അടങ്ങുന്ന വളരെ സന്തോഷപരമായ യാത്ര ആദ്യം തന്നെ ഒരു നിമിഷം കണ്ട പാടെ ഒന്ന് നോക്കി നിന്ന് പോയി അത്രക്ക് ഭംഗി ആദ്യം അവിടെ ഉള്ള നിബന്ധനകൾ വായിച്ചു   മനസിലാക്കി.......................അതിനു ശേഷം ഞങ്ങൾ  സ്കൈ പാസ് യാത്ര ചെയ്തു പറഞ്ഞു മനസിലാക്കാൻ പറ്റാത്ത രീതിയിലുള്ള ഒരനുഭൂതി എന്ന് വേണം പറയാൻ ഈ മനോഹാരിത സമ്മാനിച്ച ദൈവത്തിനു ഞാൻ കോടാനുകോടി നന്ദി പറഞ്ഞു ,
ഒടുവിൽ ഒരു പരീക്ഷണത്തിന് സ്നോഡബോർഡ് ട്രൈ ചെയ്തു പലതവണ വീണും മറിങ്ങും ഒരു വിധം ഒന്ന് ഓടിച്ചു ,പിന്നെ കൂടെ ഉള്ള കൂട്ടുകാരും ഒത്തു ഒരു മഞ്ഞു വാരി എറിഞ്ഞും ആ സന്തോഷ യാത്ര പൂര്ണമാക്കി
യാത്ര 
റോമിൽ നിന്ന് 150 കിലോമീറ്റർ
ടാക്സി ചാർജ്      ഏഴ് സീറ്റ് അന്നെങ്കിൽ  200 യൂറോ
ഒന്നര മണിക്കൂർ യാത്ര വേണ്ടൂ
Tel. [+39] 06 94300001 - Fax [+39] 06 9406274
E-mail : info@campofelice.it
റൂട്ട്
 റോമാ ടിവോലി ഹൈവേ റൂട്ട് ആണ്
സമയം    8.30/4.30വരെ 
കടപ്പാട് ജിജി ,ജിന,ഹെബിന് ,ജേക്കബ്,മെബി പിന്നെ എനിക്കും 

ഫോട്ടോസ് സനൂജ്  എബ്രഹാം