ഈ മൈതാനത്തിനു പറയാൻ ഒരുപാട് കഥകൾ ഉണ്ട് ...ഞാൻ പഠിച്ചത് ഈ സ്കൂളിൽ ആണ് ,ഞാൻ കളിച്ചതു ഇവിടെ ആണ് എനിക്ക് കൂട്ടുകാരുണ്ടായത് ഇവിടെ നിന്നാണ് .....അങ്ങനെ ഒരുപാട് അന്നത്തെ ഹൈഡ് ആൻഡ് സീകും , പോലീസും കള്ളനും അങ്ങനെ ഒട്ടനവധി സന്തോഷനിമിഷങ്ങൾ തന്ന കാലം മാർക്ക് കുറയുമ്പോ അമ്മയെ പേടിച്ചു ഒളിച്ചിരുന്നതും ഇവിടെ തന്നെ ....ആദ്യ സ്നേഹം പറയാൻ പാടുപെട്ടപ്പോ ധൈര്യം തന്നതും ഇവിടുന്നുതന്നെ ......എന്റെ ദൈവമേ പല നിമിഷങ്ങളിൽ പതറിപോയപ്പോ കൂടെ ചേർത്ത് എല്ലാം റെഡി ആകും എന്ന് പറഞ്ഞ എന്റെ എല്ലാ ഗുരുക്കന്മാരെയും ഞാൻ ഓർത്തുപോകുന്നു.......
No comments:
Post a Comment